Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
text_fieldsbookmark_border
അഗളി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. അഗളി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വിദ്യയെ പരിശോധിച്ചിരുന്നു. അതിനു ശേഷമാണ് ആംബുലൻസിൽ വിദ്യയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റിയത്.
അഗളി സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി നേടാൻ മഹാരാജാസ് കോളജിന്റെയെന്ന പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. ജൂൈല ആറ് വരെ റിമാൻഡിൽ വിട്ട വിദ്യയെ രണ്ടു ദിവസം ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡയിൽ വിട്ടു നൽകിയിരുന്നു.ശനിയാഴ്ച വീണ്ടും 2.45ന് വിദ്യയെ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്.
Next Story

