Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-ടെറ്റ് കേസ്:...

കെ-ടെറ്റ് കേസ്: സർക്കാർ അലംഭാവത്തിൽ അധ്യാപകർ ആശങ്കയിൽ

text_fields
bookmark_border
കെ-ടെറ്റ് കേസ്: സർക്കാർ അലംഭാവത്തിൽ അധ്യാപകർ ആശങ്കയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​ലം​ഭാ​വ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​ധ്യാ​പ​ക​ർ. ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ഹ​ര​ജി​യി​ലെ സാ​ങ്കേ​തി​ക​പ്പി​ഴ​വ് സ​ർ​ക്കാ​ർ തി​രു​ത്താ​ത്ത​താ​ണ്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഗു​രു​ത​ര പി​ഴ​വു​ക​ളു​ള്ള ഡി​ഫ​ക്ട് പ​ട്ടി​ക​യി​ലാ​ണ്​ ഇ​പ്പോ​ഴും ഹ​ര​ജി. പി​ഴ​വ് ഇ​ന്ന്​ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച കേ​സ്​ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​ഹ​ര​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നാ​ണ്​ വി​വ​രം. ഇ​ത്ര​യും ഗൗ​ര​വ​മാ​യ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന നി​സം​ഗ​ത​യി​ൽ ആ​ശ​ങ്ക​യി​ലാ​ണ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ.

സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഒ​പ്പി​ട്ടി​ല്ല എ​ന്ന​ത​ട​ക്കം പി​ഴ​വു​ക​ൾ കോ​ട​തി ര​ജി​സ്ട്രി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സ​മ​യം അ​നു​വ​ദി​ച്ച്‌ 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ പി​ഴ​വ് പ​രി​ഹ​രി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ അ​ധ്യാ​പ​ക​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ താ​ൽ​കാ​ലി​ക സ്ഥാ​ന​ക്ക​യ​റ്റ​വ​ും ത​സ്തി​ക​മാ​റ്റ​വും അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​വ സു​പ്രീം​കോ​ട​തി​യി​ലെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യു​ടെ വി​ധി​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseGovernmentNews updatesTeacherK-TET ExamKerala News
News Summary - K-Tet case: Teachers concerned over government negligence
Next Story