ആചാര സംരക്ഷണത്തിന് ജയിലിൽ പോകാനും തയാർ - കെ. സുരേന്ദ്രൻ
text_fieldsപത്തനംതിട്ട: തന്നെ അറസ്റ്റ് ചെയ്തത് സി.പി.എമ്മിെൻറ പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൊലീസ് നടപടികളെ നിയമപരമായും രാഷ്്ട്രീയമായും നേരിടും. ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ജയിലിൽ പോകാനും തയാറാണെന്നും സുരേന്ദ്രൻ പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായാണ്. മനപൂര്‍വ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രന് പറഞ്ഞു.
അറസ്റ്റ് ചെയ്ത തന്നെ പൊലീസ് മര്‍ദിച്ചു. വെള്ളം പോലും തന്നില്ല. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്ദനമേറ്റതിെൻറ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
