You are here

2018ന്​ മുമ്പുള്ള സ്ഥിതി തുടരാൻ സുപ്രീംകോടതിയെ സമീപിക്കണം -കെ. സുരേന്ദ്രൻ

21:10 PM
15/11/2019
തിരുവനന്തപുരം: ശബരിമലയിൽ 2018 സെപ്​റ്റംബർ 28ലെ വിധിക്ക്​ മുമ്പുള്ള സ്ഥിതി തുടരാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബി.ജെ.പിയുടെ നിലപാട്​ സർക്കാർ നിലപാടിനെ ആശ്രയിച്ചിരിക്കും. വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിഞ്ഞ്​, അടിയന്തരമായി നിയമോപദേശം ​േതടണമെന്നും അ​േദ്ദഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

വിധിയിൽ വ്യക്​തത വരാത്തത്​ മുഖ്യമന്ത്രിക്ക്​ മാ​ത്രമാണ്​. ശബരിമല ലിംഗനീതിയുടെയോ തുല്യനീതിയുടെയോ പ്രശ്​നമല്ല. ആക്​ടിവിസ്​റ്റുകൾക്കും അർബൻ നക്​സലൈറ്റുകൾക്കും ഒരുദിവസം കയറിപ്പോകാനുള്ള സ്ഥലമല്ല ശബരിമല. ഇപ്പോഴത്തെ വിധിയെ തുടർന്നുണ്ടായ അനുകൂല സാഹചര്യത്തിൽ ശബരിമലയുടെ താൽപര്യം  സംരക്ഷിക്കുന്ന നിലയിൽ സർക്കാർ ഉണർന്ന്​ പ്രവർത്തിക്കണം. സ്ഥിരമായി സമരം ചെയ്യേണ്ട സ്ഥലമല്ല ശബരിമല. തീർഥാടനത്തിന്​ മണിക്കൂറുകൾ  മാത്രം ശേഷിക്കവേ ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്​ ​ദേവസ്വം ബോർഡ്​. വിധിയുടെ അന്തസ്സത്ത മനസ്സിലാക്കി തീർഥാടനം നേരാവണ്ണം നടത്തണം. 2018ലെ വിധിക്ക്​ സ്​റ്റേയില്ലെന്ന്​ പറയുന്നവർ നിയമവാഴ്​ചയെ വെല്ലുവിളിക്കുകയാണ്​. അഞ്ചംഗ ബെഞ്ച്​ സ്വന്തം വിധി റദ്ദാക്കുന്ന പതിവില്ല. മുൻവിധി അപ്രസക്​തമായി. കഴിഞ്ഞ മണ്ഡലകാലത്ത്​ ശബരിമലയിൽ നടന്നത്​ സമാധാനപരമായ പ്രക്ഷോഭമായിരു​െന്നന്നും സുരേന്ദ്രൻ പറഞ്ഞു.
 

യുവതീപ്രവേശനം​ ​ആവശ്യപ്പെടില്ല -ദേവസ്വം ബോർഡ്​ പ്രസിഡൻറ്​
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന്​ പ്രത്യക്ഷമായോ പരോക്ഷമായോ അഹ്വാനം ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന്​ തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എൻ. വാസു. ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് യുവതികളെ കൊണ്ടുപോകില്ല. അതേസമയം, 2018 സെപ്‌റ്റംബര്‍ 18ലെ വിധി നിലനില്‍ക്കുകയാണ്​. അതിനാല്‍ യുവതികൾ ആരെങ്കിലും വന്നാല്‍ അത് തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ല. തടയാന്‍ ബോര്‍ഡിന് സംവിധാനവുമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൊലീസും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുമെന്നും പ്രസിഡൻറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണം. 36 യുവതികള്‍ ദര്‍ശനത്തിന് രജിസ്​റ്റര്‍ ചെയ്തതിനെപ്പറ്റി അറിയില്ല. അതൊക്കെ പൊലീസാണ് നോക്കുന്നത്​. യുവതീപ്രവേശനം വിലക്കി പമ്പയില്‍ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ പറ്റുന്ന പരാമര്‍ശം വിധിയിലില്ല. സുപ്രീംകോടതി വിധിയില്‍ അവ്യക്തതയും ആശയക്കുഴപ്പവും തുടരുകയാണ്. ഇതില്‍ വ്യക്തത വരുത്താന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം മറുപടി കിട്ടും. അതി​​െൻറ അടിസ്ഥാനത്തിലാകും ബോര്‍ഡ് നിലപാട് എടുക്കുക. വിധിയില്‍ വ്യക്തത തേടി കോടതിയെ സമീപിക്കണമോ എന്നതിലും നിയമോപദേശം തേടിയിട്ടുണ്ടെന്നും വാസു പറഞ്ഞു.  കോടതി ഉത്തരവിനെപ്പറ്റിയും ശബരിമലയിലെ ഒരുക്കങ്ങളെപ്പറ്റിയും ആദ്യ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. അംഗങ്ങളായ കെ.എസ്. രവി, എന്‍. വിജയകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 
   

 

Loading...
COMMENTS