Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​രു...

ഒ​രു മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ മാ​ത്ര​മു​ള്ള പാ​ർ​ട്ടി മ​തേ​ത​ര​മാ​കി​ല്ല –കെ. ​സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
ഒ​രു മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ മാ​ത്ര​മു​ള്ള പാ​ർ​ട്ടി മ​തേ​ത​ര​മാ​കി​ല്ല –കെ. ​സു​രേ​ന്ദ്ര​ൻ
cancel

പാലക്കാട്: ഒരു ശതമാനം പോലും മതേതരത്വം എന്ന് അവകാശപ്പെടാൻ അർഹതയുള്ള വിജയമല്ല മലപ്പുറത്ത് മുസ്ലിംലീഗ് നേടിയതെന്ന്  ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുസ്ലിംലീഗ് കറകളഞ്ഞ വർഗീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.െജ.പി സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രം അംഗത്വം നൽകുന്ന പാർട്ടിയെ എങ്ങനെയാണ് മതേതര പാർട്ടിയെന്ന് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സകല വർഗീയ പാർട്ടികളേയും കൂട്ടിയിട്ട് ഇത് മതേതര വിജയമാണെന്ന് അവകാശപ്പെടുന്നത് എങ്ങനെയാണ്. മോദിക്കെതിരായ ജനവികാരം കേരളത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ 2014ലെ വോട്ട് തങ്ങൾക്ക് ലഭിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മോദി വിരുദ്ധവികാരം മലപ്പുറത്ത് യു.ഡി.എഫി‍െൻറ വിജയത്തിന് കാരണമായെന്ന് പറഞ്ഞ മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ പരോക്ഷമായി വിമർശിച്ചാണ് സുേരന്ദ്രെൻറ പരാമർശം.
 ബി.ജെ.പിയെ വിമർശിച്ചുള്ള വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്നായിരുന്നു സുരേന്ദ്രെൻറ മറുപടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
News Summary - k surendran
Next Story