Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ മതിൽ:...

വനിതാ മതിൽ: ഭീഷണിപ്പെടുത്തി ആളെ കൂട്ടിയാൽ സാമൂഹികാന്തരീക്ഷം തകരും

text_fields
bookmark_border
വനിതാ മതിൽ: ഭീഷണിപ്പെടുത്തി ആളെ കൂട്ടിയാൽ സാമൂഹികാന്തരീക്ഷം തകരും
cancel

കോഴിക്കോട്: വനിതാ മതിലിൽ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചാൽ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സു രേന്ദ്രൻ. വനിതാ മതിലുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകളുണ്ട്. അത് സർക്കാർ വ്യക്തമാക്കണം. ശബരിമല വിഷയം പറഞ്ഞാ ൽ പിണറായി വിജയ​​​​െൻറ വീട്ടിലുള്ളവർ പോലും വനിതാ മതിലിൽ പങ്കെടുക്കില്ല. ഭീഷണിപ്പെടുത്തി ആളെ കൂട്ടിയാൽ സാമൂഹിക ാന്തരീക്ഷം തകരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പിയെ എതിർക്കാനാണ് മതിലെങ്കിൽ സർക്കാർ ഖജനാവിലെ പണം എടുക്കരുത്​. വേണമെങ്കിൽ എ.കെ.ജി സ​​​െൻററിൽനിന്ന് എടുക്കാം. ഹർത്താലുമായി ബന്ധപ്പെട്ട് പറയാനുള്ളത് പാർട്ടി പ്രസിഡൻറ്​ ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ലെന്നും സുരേന്ദ്രൻ വ്യക്​തമാക്കി.

രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കിൽ എന്തിനാണ് കേരളത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ പരസ്പരം മത്സരിക്കുന്നതെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന പൊറാട്ടുനാടകം അവസാനിപ്പിച്ച് എൽ.ഡി.എഫ് പിരിച്ചുവിട്ട് യു.ഡി.എഫിൽ ലയിക്കണം. രാഹുൽഗാന്ധിയുടെ പ്രധാനമന്ത്രി പദം സി.പി.എം അംഗീകരിക്കുന്നുണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രൻ, മുൻ ജില്ല പ്രസിഡൻറ്​ പി. രഘുനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newswomen wall
News Summary - K Surendran on women wall- Kerala news
Next Story