Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴൽപണം: കെ....

കുഴൽപണം: കെ. സുരേന്ദ്രന്​ വീണ്ടും നോട്ടീസ് നൽകും

text_fields
bookmark_border
കുഴൽപണം: കെ. സുരേന്ദ്രന്​ വീണ്ടും നോട്ടീസ് നൽകും
cancel

തൃശൂർ: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ്​ അന്വേഷണസംഘം യോഗം ചേരും. ജൂലൈ 13 വരെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് സുരേന്ദ്രൻ അറിയിച്ച സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കും. പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരനായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ​്​ നൽകിയ ഹരജിയിൽ 13നാണ് ഇരിങ്ങാലക്കുട കോടതി വാദം കേൾക്കുന്നത്. അന്വേഷണം ഒരുഘട്ടം കഴിഞ്ഞതായും നിർണായകഘട്ടത്തിലേക്ക്​ കടക്കുകയാണെന്നുമാണ്​ അന്വേഷണസംഘം പറയുന്നത്. മൂന്നരക്കോടി രൂപ കവർച്ച ചെയ്തതിൽ ഇതുവരെ ഒന്നരക്കോടിയോളം കണ്ടെത്തി.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കുന്നത്. ലഭിച്ച മൊഴികളും ധർമരാജ​െൻറ മൊബൈൽ ഫോൺ രേഖകളും അടിസ്ഥാനമാക്കി പണം ബി.ജെ.പിയുടേത്​ തന്നെയാണെന്നും നേതാക്കളുടെ അറിവോടെയാണ്​ എത്തിയതെന്നും സ്ഥാപിക്കാനുള്ള തെളിവുകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കും. പണമിടപാട് സംബന്ധിച്ചാണ് സുരേന്ദ്രനിൽനിന്ന്​ അറിയാനുള്ളത്.

ചോദ്യം ചെയ്യുന്നതിന് മുമ്പ്​ ഐ.ജിയുടെ സാന്നിധ്യത്തിൽ അന്വേഷണം വിലയിരുത്തും. ചോദ്യാവലി തയാറാക്കിയ ശേഷമാകും അടുത്ത നോട്ടീസ് നൽകുക. മഞ്ചേശ്വരത്തെ കെ. സുന്ദരയെ സ്ഥാനാർഥിത്വത്തിൽനിന്ന്​ പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപ നൽകിയ കേസിലെയും സി.കെ. ജാനുവിനെ എൻ.ഡി.എയിൽ എത്തിക്കാൻ കോഴ നൽകിയെന്ന ജെ.ആർ.പി ട്രഷറർ സീത അഴീക്കോടി​െൻറ വെളിപ്പെടുത്തലിലെയും പണമിടപാടുകളും കൊടകര കേസിൽ ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഇതിനകം 16 ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തു. ചിലരെ വീണ്ടും ചോദ്യംചെയ്യാൻ ആലോചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
News Summary - k. Surendran will be given notice again
Next Story