Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സ്റ്റോറിയുടെ പ്രദർശന വിലക്ക് തിയറ്ററുകൾ നീക്കണമെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran
cancel

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക്​ തിയറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന​ നിലപാട് തിയറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമ മേഖലക്ക്​ ഗുണം ചെയ്യില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസും സി.പി.എമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K. Surendran wants theaters to lift ban on Kerala Story
Next Story