Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ഐസക്കിന് സ്വപ്‌ന...

തോമസ് ഐസക്കിന് സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം -കെ. സുരേന്ദ്രന്‍

text_fields
bookmark_border
തോമസ് ഐസക്കിന് സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം -കെ. സുരേന്ദ്രന്‍
cancel

കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക്, ശിവശങ്കറുമായും സ്വപ്‌ന സുരേഷനുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടു. സ്വര്‍ണക്കടത്ത് സംഘത്തെ പല മന്ത്രിമാരും സഹായിച്ചു എന്ന തെളിവുകളാണ് പുറത്തുവരുന്നത് -സുരേന്ദ്രന്‍ പറഞ്ഞു.

കിഫ്ബിയില്‍ ഓഡിറ്റിങ്ങും ടെന്‍ഡര്‍ നടപടികളുമില്ല. കിഫ്ബിയില്‍ നടക്കുന്നത് വലിയ കമ്മീഷന്‍ തട്ടിപ്പാണ്. ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം തോമസ് ഐസക് താത്വിക അവലോകനം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.kera

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacK SurendranSwapna Suresh
Next Story