Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല അധികാരം തന്ത്രി...

ശബരിമല അധികാരം തന്ത്രി കുടുംബത്തിന്: മുഖ്യമന്ത്രി പ്രശ്​നം വഷളാക്കുന്നുവെന്ന്​ സുരേന്ദ്രൻ

text_fields
bookmark_border
ശബരിമല അധികാരം തന്ത്രി കുടുംബത്തിന്:  മുഖ്യമന്ത്രി പ്രശ്​നം വഷളാക്കുന്നുവെന്ന്​ സുരേന്ദ്രൻ
cancel

കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ നിലപാട് പ്രശ്നം വഷളാകുന്നുവെന്ന്​ ബി.ജെ.പി നേതാവ്​ കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്.അത് പരാജയപ്പെട്ടതി​​​​െൻറ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണ്​. അധികാരം തന്ത്രി കുടുംബത്തിന് തന്നെയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹിന്ദു ഐക്യത്തിനെതിരെ നിൽക്കുന്ന സർക്കാർ വിഷയത്തെ സവർണ്ണ- അവർണ്ണ പ്രശ്നമാക്കി മാറ്റുന്നു. ​സർക്കാർ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണ്. മുഖ്യമന്ത്രിക്ക് ചെന്നായയുടെ ബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newsmalayalam news onlinekerala online newsSabarimala issue
News Summary - K Surendran on Sabarimala issue- Kerala news
Next Story