Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപതാകയെ അപമാനിച്ചവർ​ക്കെതിരെ കേസ് എടുക്കണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
ദേശീയപതാകയെ അപമാനിച്ചവർ​ക്കെതിരെ കേസ് എടുക്കണം -കെ. സുരേന്ദ്രൻ
cancel

പന്തളം: പാലക്കാട് നഗരസഭയിൽ ദേശീയപതാകയെ അപമാനിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് എടുക്കാതെ ജയ് ശ്രീറാം പറഞ്ഞവർക്കെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്നും ദേശീയ പതാക തലകീഴായി കെട്ടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്​റ്റ്​ ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഓഫിസുകളിലെപ്പോലെ തദ്ദേശ സ്ഥാപനങ്ങളിൽ ചെഗുവേരയുടെ പതാക ഉയർത്തുന്നു. ഇവരെ സർക്കാർ സംരക്ഷിക്കുന്നു. തനിക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി എന്ന വാർത്ത മാധ്യമസൃഷ്​ടിയാണ്. പരാതിയുള്ളവർ പരസ്യമായി രംഗത്തുവരട്ടെ.

അയ്യപ്പ​െൻറ മൂലസ്ഥാനമായ പന്തളത്ത് പരമാവധി വികസന പ്രവർത്തനങ്ങൾ എത്തിക്കും. 1200ഓളം തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇരുമുന്നണിയും ഒന്നിച്ചു. ഞങ്ങൾ തിരിച്ച് തീരുമാനിച്ചാൽ നിയമസഭയിൽ പല വമ്പന്മാരും കാലുകുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Surendran react to jai sriram in Palakkad Municipality
Next Story