Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരേന്ദ്രന് ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കും -ശ്രീധരൻപിള്ള
text_fieldsbookmark_border
തിരുവനന്തപുരം: കെ. സുരേന്ദ്രന് ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുകയും ജാമ്യം ലഭിക്കാതിരിക്കാന്‍ കൃത്രിമ തെളിവുകള്‍ സി.പി.എം. നേതൃത്വം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച കേസില്‍ അദ്ദേഹം തികച്ചും നിരപരാധിയാണ്. സി.പി.എം. സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ് കൃത്രിമ തെളിവുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നത്. സുരേന്ദ്രനെതിരെ എടുത്ത കള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
