Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിന്​ വോട്ട്​...

എൽ.ഡി.എഫിന്​ വോട്ട്​ കുറഞ്ഞു​; ജയം വർഗീയ ശക്​തിക​െള കൂട്ടുപിടിച്ച്​​ -കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran
cancel

കോഴിക്കോട്​: നിയമസഭാ തെര​െഞ്ഞടുപ്പിൽ പല മണ്ഡലങ്ങളിലും സി.പി.എമ്മിന്‍റെ വോട്ടുകൾ കുറയുകയാണ്​ ചെയ്​തതെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വർഗീയശക്​തികളെ കൂട്ടുപിടിച്ചാണ്​ ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും സുരേ​ന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മൃഗീയമായി ഭൂരിപക്ഷം നേടിയെന്ന്​ അവകാശപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും സി.പി.എമ്മിന്​​ വോട്ട്​ കുറഞ്ഞിട്ടുണ്ട്​. പാലക്കാട്​ 2500 വോട്ട്​ സി.പി.എമ്മിന്​ കുറഞ്ഞു. മഞ്ചേശ്വരത്ത്​ കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാൾ മൂന്നു ശതമാനം വോട്ടാണ്​ കുറഞ്ഞത്​. വിജയിച്ച നേമത്ത്​ സി.പി.എമ്മിന്​ വോട്ട്​ കുറവാണ്​. തൃപ്പൂണിത്തുറയിൽ 10200ഓളം വോട്ടുകളാണ്​ 2016നെ അപേക്ഷിച്ച്​ സി.പി.എമ്മിന്​ കുറഞ്ഞത്​. കുണ്ടറയിലും കുറ്റ്യാടിയിലും കൊയിലാണ്ടിയിലുമൊക്ക അതുതന്നെ അവസ്​ഥ.

ഉത്തരവാദിത്തമുള്ള സ്​ഥാനത്തിരുന്ന്​ പിണറായി വിജയൻ വോട്ടുകച്ചവടമെന്ന അബദ്ധജടിലമായ വാദങ്ങൾ നിരത്തരുത്​. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ എത്ര വോട്ടാണ്​ കുറഞ്ഞത്​? അതൊക്കെ രാഹുൽ ഗാന്ധിക്ക്​ നിങ്ങൾ വിറ്റതാണോ? ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരു രാഷ്​​ട്രീയ പർട്ടിക്കെതിരെ ഉന്നയിക്കു​േമ്പാൾ സ്വന്തം പാർട്ടിയൂടെ ചരിത്രം കൂടി അദ്ദേഹം മനസ്സിലാക്കി സംസാരിക്കണം.

ശക്​തമായ ത്രികോണ സാധ്യതുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞിട്ടുണ്ട്​. മുസ്​ലിം വർഗീയശക്​തികളെ കൂട്ടുപിടിച്ച്​ സി.പി.എം നടത്തിയ പ്രചാരണം എസ്​.ഡി.പി.ഐ നിഷേധിച്ചി​േട്ടയില്ല. നേമത്ത്​ ശിവൻകുട്ടിക്ക്​ 10000 വോട്ട്​ കൊടുത്തുവെന്ന്​ എസ്​.ഡി.പി.ഐ പറഞ്ഞിട്ട്​ പിണറായിയും ശിവൻകുട്ടിയും നിഷേധിച്ചില്ലല്ലോ?

യു.ഡി.എഫിനും ഇത്തരത്തിൽ വർഗീയ ശക്​തികളു​െട സഹായം ലഭിച്ചിട്ടുണ്ട്​. കൽപറ്റയിൽ അതുണ്ടായിട്ടുണ്ടെന്ന്​ ശ്രേയാംസ്​കുമാർ പറയുന്നു. ഇ. ശ്രീധരൻ, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന്​ പലർക്കും താൽപര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന്​ ഇവരെ തോൽപിക്കണമെന്ന്​ ആഹ്വാനം ഉണ്ടായിട്ടില്ലേ?

ഷാഫിയും എ.കെ.എം. അഷ്​റഫും സിദ്ദീഖും ജയിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയത്​ അവരുടെ പാർട്ടിക്കാർ മാത്രമ​ല്ലല്ലോ? ഗൂരുവായൂരിലെ ലീഗ്​ സ്​ഥാനാർഥി എങ്ങനെയാണ്​ തോറ്റത്​? ഫത്​വ പുറപ്പെടുവിച്ച മണ്ഡലങ്ങളില്ലേ? കോൺഗ്രസിന്‍റെ സ്​ഥാനാർഥികൾ മുസ്​ലിമാണെങ്കിൽപോലും അപ്പുറത്ത്​ ലീഗും എസ്​.ഡി.പി​.ഐയും എല്ലാം സി.പി.എമ്മിന്​ വോട്ടുചെയ്​തു. ബേപ്പൂരിൽ മരുമക​േന്‍റതടക്കം ജയം അത്തരത്തിൽ നിരീക്ഷിക്കേണ്ടതാണ്​. തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവ​െരയെല്ലാം ലക്ഷ്യംവെച്ചുള്ള പ്രവർത്തനമാണ്​ പിണറായി ഉ​ൾപെ​െടയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഞങ്ങളുടെ ഒന്നര ശതമാനം വോട്ട്​ അന്വേഷിച്ചുനടക്കുന്ന ചെന്നിത്തല തങ്ങളുടെ കാൽക്കീഴിലെ മണ്ണ്​ എവിടെപ്പോയെന്ന്​ അന്വേഷിക്കണം. ഞങ്ങളുടെ വോട്ട്​ പോയത്​ ഞങ്ങൾ അന്വേഷിക്കും. പി.സി. തോമസി​ന്‍റെ പാർട്ടി ഉൾപെടെ ചില ഘടകകക്ഷികൾ വിട്ടുപോയത്​ ബാധിച്ചിട്ടുണ്ട്​. പ്രധാന മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കു​േമ്പാൾ മറ്റു ചില മണ്ഡലങ്ങളിൽ പോരായ്​മകളുണ്ടായിട്ടുമുണ്ട്​. വിശദമായ ​അ​േന്വഷണം നടത്തി ശക്​തമായ നിലപാട്​ സ്വീകരിച്ച്​ കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ബി.ജെ.പി സജീവമാകും.

വർഗീയ രാഷ്​ട്രീയത്തിനെതിരെ പ്രചണ്​ഡമായ പ്രചാരണം നടത്തും. അപായകരമായ ഈ വിദ്വേഷ രാഷ്​ട്രീയത്തിനും വർഗീയ രാഷ്​ട്രീയത്തിനുമെതിരായ പ്രചാരണവും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. എവിടെയാണ്​ പാകപ്പിഴകൾ സംഭവിച്ചതെന്ന്​ തലനാരിഴ കീറി പരി​േശാധിച്ച്​ നടപടികൾ സ്വീകരിക്കും. നിയമസഭയിൽ പ്രവേശനം ലഭിച്ചില്ലെങ്കിലും പുറത്ത്​ ഞങ്ങൾ കളിക്കാനുണ്ടാകും -സുരേന്ദ്രൻ പറഞ്ഞു.

Show Full Article
TAGS:K Surendran BJP BJP Kerala Assembly Election 2021 
News Summary - K Surendran Pressmeet
Next Story