സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റിന്‍റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധം -കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റിന്‍റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ വാഹനം നിരവധി തവണ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിൽ പി.എ. സി.പി.എം നോമിനിയാണ്. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, യുവജന കമ്മീഷൻ ചെയര്‍പേഴ്‌സൺ എന്നിവരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അവരെ പി.എ. ആക്കിയത്. ഈ വിവാദ വനിത എങ്ങനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റിന്‍റെ പി.എ. ആയി വന്നുവെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ വൻ അഴിമതിയാണ് നടന്നത്. കെ.സി.എയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വൻ നീക്കങ്ങളാണ് നടത്തിയത്. ബിനീഷിനെ കെ.സി.എ. പുറത്താക്കണം. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.