Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ സുരേന്ദ്രൻ?

text_fields
bookmark_border
പത്തനംതിട്ടയിൽ സുരേന്ദ്രൻ?
cancel

ന്യൂഡൽഹി: ബി.ജെ.പി യിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന്​ റിപ് പോർട്ടുകൾ. ഇക്കാര്യത്തിൽ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. സുരേന്ദ്രന് അനുകൂലമായി ആർ.എസ്.എസ് നേതൃത്വത്തിൻെറ ഇടപെടൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാർഥി പ്രഖ ്യാപനം ഇന്നോ നാളയോ ഉണ്ടാകും.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായി നേതാക്കളുടെ പിടിവലി പരസ്യമായിരുന ്നു. പത്തനംതിട്ടയിൽ സുരേന്ദ്രനായി അനുകൂലികൾ പരസ്യമായി ക്യാമ്പയിൻ നടത്തിയിരുന്നു. പ്രവർത്തകരുടെ ഇത്തരം വികാര ങ്ങളും എതിർപ്പുകളുമെല്ലാം ചർച്ചയായെന്ന് കേന്ദ്ര തെരഞ്ഞടുപ് സമിതി യോഗത്തിന് ശേഷം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

ഓരോ മണ്ഡലത്തിന്റെയും വിജയസാധ്യത കേന്ദ്ര നേതൃത്വം പരിശോധിച്ചു. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക ഇതിൻെറ അടിസ്ഥാനത്തിലാണ് തയാറാക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍ ചാലക്കുടിയിൽ മത്സരിക്കുമെന്നും സൂചനയുണ്ട്.

പത്തനംതിട്ട പിടിവാശിക്ക്​ പിന്നിൽ വോട്ട്​ ഏകീകരണ പ്രതീക്ഷ
ബി.ജെ.പിയിൽ പത്തനംതിട്ടക്കായി നടക്കുന്ന പ്രബല നേതാക്കളുടെ കടിപിടിക്കു പിന്നിൽ ഹൈന്ദവ വോട്ട്​ ഏകീകരണ പ്രതീക്ഷ.തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി സംസ്​ഥാനത്ത്​ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ്​ പത്തനംതിട്ട.

ശബരിമല യുവതി പ്രവേശനവുമായി ബന്ധ​െപ്പട്ട്​ നടന്ന സമരങ്ങളുടെ ഇൗറ്റില്ലമായ ഇവിടെ ഹൈന്ദവ വിഭാഗങ്ങളിൽ വലിയ വിഭാഗം ബി.ജെ.പി​ അനുകൂല നിലപാടെടുക്കുമെന്നാണ്​ അവർ കണക്ക​ു കൂട്ടുന്നത്​. എൻ.എസ്​.എസ്​ പിന്തുണയും​ പ്രതീക്ഷിക്കുന്നു​. ജില്ലയിലെ വോട്ടർമാരിൽ ക്രൈസ്​തവരും ഹിന്ദുക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്​. ​ൈഹന്ദവരിൽ പ്രബലർ നായർ സമുദായമാണ്​. എൻ.എസ്​.എസ്​ പിന്തുണ ലഭിച്ചാൽ ത്രികോണ മത്സരത്തിനാവും കളമൊരുങ്ങുകയെന്നാണ്​ ബി.ജെ.പി വിലയിരുത്തൽ. ശക്​തമായ പ്രചാരണംകൂടി നടത്തിയാൽ വിജയിക്കാമെന്നും.

ഇൗശ്വരവിശ്വാസമുള്ളവരയേ പിന്തുണക്കൂ എന്നാണ്​ എൻ.എസ്​.എസ്​ നിലപാട്​. വിശ്വാസികൾ എന്നാൽ ഹിന്ദുക്കൾ തന്നെയാകണമെന്നില്ലെന്നും ഇതര വിഭാഗങ്ങളിലെ വിശ്വാസികൾക്കും പിന്തുണ പ്രതീക്ഷിക്കാമെന്നും എൻ.എസ്​.എസ്​ നേതാക്കൾ പറയുന്നുണ്ട്​. കഴിഞ്ഞ തെര​െഞ്ഞടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥി എം.ടി. രമേശായിരുന്നു. മൂന്നാം സ്​ഥാനത്ത്​ എത്തിയ അദ്ദേഹം നേടിയത്​ 1,38,954 വോട്ടായിരുന്നു. രണ്ടാം സ്​ഥാനം നേടിയ എൽ.ഡി.എഫിലെ പീലിപ്പോസ്​ തോമസിന്​ ഇതി​​​െൻറ ഇരട്ടിയിലേറെ വോട്ടുണ്ടായിരുന്നു. പത്തനംതിട്ട നിലവിൽ വന്ന ശേഷം നടന്ന രണ്ടു തെര​െഞ്ഞടുപ്പിലും എൻ.എസ്​.എസ്​ പിന്തുണ യു.ഡി.എഫിനായിരുന്നു.

അതി​​​െൻറ ഫലമായാണ്​ ആ​േൻറാ ആൻറണി വിജയിച്ചതെന്നും എൻ.എസ്​.എസ്​ അവകാശപ്പെടുന്നു. ഇൗ നിലപാടിൽ​ മാറ്റംവരുകയും ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്​താൽ ത്രികോണത്തിലേക്ക്​ എത്തുമെന്നാണ്​ കരുത​െപ്പടുന്നത്​. അത്തരം അവസ്​ഥയിൽ എൽ.ഡി.എഫ്​ നേട്ടം കൊയ്യുമോ എന്ന ആശങ്കയും എൻ.എസ്​.എസ്​ നേതൃത്വത്തിനുണ്ട്​. അതിന്​ സാധ്യത ഉണ്ടായാൽ മുൻഗണന ഇടത്​ വിജയം തടയുന്നതിനായിരിക്കുമെന്ന സൂചനയും എൻ.എസ്​.എസ് നൽകുന്നു. സീറ്റിനു പിടിവലി കൂടുന്ന ശ്രീധരൻ പിള്ള, കെ.സുരേന്ദ്രൻ എന്നിവരിൽ അൽഫോൻസ്​ കണ്ണന്താനം മാത്രമാണ്​ മണ്ഡലത്തിലെ വോട്ടർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittak surendrankerala newsmalayalam newsLok Sabha Electon 2019
News Summary - k surendran for pathanamthitta- kerala news
Next Story