സുരേന്ദ്രൻ സ്മൃതി ഇറാനിയെയും ഭൂപേന്ദ്ര യാദവിനെയും കണ്ടു
text_fieldsന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് ചർച്ച നടന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ന്യൂനപക്ഷ, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജോർജ് കുര്യൻ, അൽഫോൻസ് കണ്ണന്താനം എന്നിവരുമായിട്ടാണ് കേന്ദ്ര നേതൃത്വം ചർച്ച നടത്തിയത്. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ സംവിധാനങ്ങളെ ബി.ജെ.പിക്ക് അനുകൂലമായി ഉപയോഗപ്പെടുത്തേണ്ടതും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്തേണ്ടതും ചർച്ചയായെന്നാണ് വിവരം.

