Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യ മഹിള അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായി -കെ. സുരേന്ദ്രൻ

text_fields
bookmark_border
ജനാധിപത്യ മഹിള അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായി -കെ. സുരേന്ദ്രൻ
cancel

പൊന്നാനി: കേരളത്തിൽ താലിബാനിസം ശക്തിപ്പെടുകയാണെന്നും സി.പി.എം പിന്തുടരുന്നത് താലിബാനിസമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സി.പി.എം, ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹ പ്രായത്തെ എതിർത്ത് വന്നവർക്കെല്ലാം ഒരേ സ്വരമാണ്. സി.പി.എമ്മിനും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനും ഒറ്റ സ്വരമെന്ന് പറയുന്നത് ചെറുതായി കാണാനാവില്ല. എപ്പോഴും, പുരോഗമനത്തെപ്പറ്റി സംസാരിക്കുന്നവർ മുത്തലാക് വിഷയത്തിൽനിന്നുള്ള യു ടേണാണ് സ്വീകരിക്കുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സി.പി.എം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. മത തീവ്രവാദികളുടെ അജൻഡ സി.പി.എമ്മും ഏറ്റെടുക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Surendran meets E. Sreedharan
Next Story