മുസ്ലിംലീഗ് നേതാക്കൾക്ക് രാജ്യദ്രോഹ നിലപാട് -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: വിഭജന കാലത്തെ അതേ രാജ്യദ്രോഹ നിലപാടാണ് പല മുസ്ലിംലീഗ് നേതാക്കൾക്കും ഇന്നുമുള്ളെതന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പി വിേദശ രാജ്യങ്ങളിൽപ്പോയി ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയത് അംഗീകരിക്കാനാവില്ല. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നാണ് വഹാബ് വിദേശത്തുപോയി പറയുന്നത്.
കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കാത്തത് പ്രതിേഷധാർഹമാണ്. നിപ ബാധിച്ച് ആളുകൾ മരിച്ചപ്പോഴും മുഖ്യമന്ത്രി സന്ദർശിച്ചിട്ടില്ല. മുഖ്യമന്ത്രി ഡൽഹിയിൽ പോയി കെജ്രിവാളിെൻറ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് െചയ്തത്. പി.വി. അൻവർ എം.എൽ.എയുടെ അനധികൃത പാർക്ക് പൊളിച്ചുനീക്കണം. സംസ്ഥാന വക്താവ് പി. രഘുനാഥും പെങ്കടുത്തു.
