Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാക്ക്​മെയിൽ വിവാദം: ഉമ്മൻ ചാണ്ടിയെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്യണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
ബ്ലാക്ക്​മെയിൽ വിവാദം: ഉമ്മൻ ചാണ്ടിയെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്യണം -കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്​:  മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബ്ലാക്ക്മെയ‌ിൽ ചെയ്ത്​ കാര്യം നേടിയത് ആരാണെന്ന്​ കണ്ടെത്താൻ അദ്ദേഹത്തെ കസ്​റ്റഡിയിലെടുത്ത്​ ​േചാദ്യം ചെയ്യണമെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ ​െസക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുതരമായ വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടി നടത്തിയിട്ടും മുഖ്യമന്ത്രിയോ പൊലീസോ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണ്. ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിർവഹിക്കുമെന്ന്​​ സത്യപ്രതിജ്ഞ ചെയ്ത മുൻ മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആർക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്നു വെളിപ്പെടുത്തണം. ഉമ്മൻ ചാണ്ടി പറയാൻ തയാറല്ലെങ്കിൽ പറയിക്കാൻ സർക്കാർ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - k surendran- Kerala news
Next Story