Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാന്തോന്നിയായ മണിയെ...

താന്തോന്നിയായ മണിയെ അധികാരത്തിൽ നിലനിർത്തുന്നത് അപമാനം-സുരേന്ദ്രൻ

text_fields
bookmark_border
താന്തോന്നിയായ മണിയെ അധികാരത്തിൽ നിലനിർത്തുന്നത് അപമാനം-സുരേന്ദ്രൻ
cancel

കോഴിക്കോട്: വൈദ്യുത മന്ത്രി എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടു മാത്രമാണെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു.

മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendranmm manikerala newsfb postmalayalam news
News Summary - K Surendran fb post over mm mani- Kerala news
Next Story