മഹാസഖ്യം ട്രംപിന് പഠിക്കുകയാണോ എന്ന് പരിഹസിച്ച് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ബിഹാറിലെ മഹാസഖ്യം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെ മഹാഗഡ്ബന്ധനെ ട്രംപിനോട് ഉപമിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 'മഹാഗഡ്ബന്ധന്‍ ട്രംപിന് പഠിക്കുകയാണോ?' എന്നായിരുന്നു സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുരേന്ദ്രന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടേയും വലിയ സുഹൃത്തായിരുന്ന ട്രംപ് എപ്പോഴാണ് സുരേന്ദ്രന്‍റെ ശത്രുവായതെന്നാണ് ഇതിന് മറുപടിയായി പലരും കുറിച്ചത്. തെരഞ്ഞടുപ്പിൽ തോൽക്കുന്നതുവരെ ഫ്രണ്ട് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ട്രംപിനെ കൈവിടുകയാണോ? ഓന്തിനെ പോലെ നിറം മാറുന്നതാണോ ബി.ജെ.പി നേതാക്കളുടെ സ്വഭാവമെന്നും ചിലര്‍ ചോദിച്ചു. 'നമസ്‌തേ ട്രംപ് എന്നൊക്കെ പറഞ്ഞ് എത്ര കോടിയാണ് പൊടിച്ചത്', മറ്റൊരു കമന്റ് പറയുന്നു.
മഹാഗഡ്ബന്ധൻ ട്രംപിന് പഠിക്കുന്നോ?
Posted by K Surendran on Tuesday, 10 November 2020