Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി കുമ്പിടിയെ പോലെയെന്ന് പരിഹസിച്ച് കെ. സുരേന്ദ്രൻ

text_fields
bookmark_border
മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ടാണ് അന്വേഷണം നടത്താത്തത്
മുഖ്യമന്ത്രി കുമ്പിടിയെ പോലെയെന്ന് പരിഹസിച്ച് കെ. സുരേന്ദ്രൻ
cancel

തൃശൂർ: ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പി​ന്‍റെ മുഖ്യ സൂത്രധാരൻ മു​ഖ്യ​മ​ന്ത്രിയാണെന്ന ആരോപണവുമായി ബി​.ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വിമാനത്താവള വിവാദത്തിൽ ​മുഖ്യ​മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​മ്പി​ടി​യെ പോ​ലെ​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. അദാനിക്കെതിരെ ഒരു ഭാഗത്ത് സമരം നടത്തുമ്പോള്‍ അദാനിക്ക് തന്നെ കണ്‍സള്‍ട്ടന്‍സിയും നല്‍കുന്നു.

ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ പിണറായി വിജയനാണ്. ഇത് യുണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുനടത്തിയ അഴിമതിയാണ്. തുടക്കം മുതലുളള നടപടികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. അന്വേഷണം നടന്നാല്‍ ഇതില്‍ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

നൂതനമായ കെട്ടിട നിർമാണ രീതി അവലംബിക്കാൻ വേണ്ടിയാണ് കരാർ നൽകിയത് എന്നാണ് ന്യായം. എന്നാൽ ഏറ്റവും മോശമായ കെട്ടിടനിർമാണമാണ് അവിടെ നടക്കുന്നത്. നേരത്തെ ഉരുൾപൊട്ടലും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടായ സ്ഥലത്ത് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് നിർമാണം നടത്തുന്നത്. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച തി​രു​വ​ന്ത​പു​ര​ത്ത് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story