'കേരളത്തിലെ ആ ഒരു വോട്ടിന് 139നേക്കാൾ മൂല്യമുണ്ട്': മുർമുവിന് വോട്ട് ചെയ്ത എം.എൽ.എയെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിന് വോട്ടുചെയ്ത കേരളത്തിലെ എം.എൽ.എയെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. 'കേരളത്തിൽ നിന്ന് ശ്രീമതി ദ്രൗപതി മുർമ്മുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്' -എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വോട്ട് മറിഞ്ഞത് സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനാണ് ഒരു എം.എൽ.എയുടെ വോട്ട് അപ്രതീക്ഷിതമായി ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് കേരളത്തിൽനിന്ന് മുഴുവൻ വോട്ടും ലഭിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് വോട്ട് മറിച്ചിൽ. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. ഈ വോട്ട് അബദ്ധത്തിൽ വീണതാണോ മറിച്ചു കുത്തിയതാണോ എന്നതിൽ ചര്‍ച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിന്റെ വിജയം. 6.76 ലക്ഷം വോട്ടുമൂല്യമാണ് അവർ നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

