Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിടിച്ച നേതാവ്; ആര്യാടന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ
text_fieldsbookmark_border
തിരുവന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പ്രഗത്ഭനായ വാഗ്മിയും നിയമസഭ സാമാജികനും സമർത്ഥനായ ഭരണാധികാരിയുമായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. ഭാരതീയ സംസ്കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയർത്തിപ്പിടിച്ച ദേശീയബോധമുള്ള നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
Next Story

