Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആർ.എസ്​.എസ്​ നിയന്ത്രണത്തിലാകും-​ സുരേന്ദ്രൻ

text_fields
bookmark_border
2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആർ.എസ്​.എസ്​ നിയന്ത്രണത്തിലാകും-​ സുരേന്ദ്രൻ
cancel

കോഴിക്കോട്​: ഭാരതത്തിലെ ഒരോ മണൽത്തരിയും 2025 ആവുമ്പോഴേക്കും ആർ. എസ്. എസ് നിയന്ത്രണത്തിലാകുമെന്ന്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രൻ. ആർ. എസ്. എസ് ആരംഭിച്ചതി​​​​െൻറ നൂറാം വർഷമാകു​േമ്പഴക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണുമെന്നാണ്​ സുരേന്ദ്രൻ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ അവകാശപ്പെട്ടത്​. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി. ജെ. പി വിജയം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച തരംഗത്തിൻറെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിറ്റാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളുടെ ഫലമാണ്​. ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന്​ പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബി. ജെ. പി അധികാരം പിടിച്ചുവെന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ പ്രാധാന്യവും ജനങ്ങൾക്കുവേണ്ടിയുള്ള നിരന്തര പ്രവർത്തനങ്ങളുടെയും ഫലമാണത്​.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി. പി. എം തകരുമെന്നുള്ളത്​ തെളിഞ്ഞിരിക്കയാണെന്നും സുരേന്ദ്രൻ പറയുന്നു. ​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണരൂപം

ബി. ജെ. പി വിജയം താൽക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണൻറേയും മററും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച ഒരു തരംഗത്തിൻറെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി സംഘപ്രചാരകൻമാർ ആ പ്രദേശങ്ങളിൽ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിൻറെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാർത്തയായിരിക്കാം. ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു.

ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബി. ജെ. പി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ വലിയ പ്രാധാന്യവും ഈ മാററത്തിനു പിന്നിലുണ്ട്. മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നത്.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി. പി. എം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാൽ ആർ. എസ്. എസ് ആരംഭിച്ചതിൻറെ നൂറാം വർഷം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Surendran on BJP's victory on North east- Kerala news
Next Story