Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right52കാരിയെ ആക്രമിച്ച...

52കാരിയെ ആക്രമിച്ച കേസിൽ കെ. സുരേന്ദ്രൻെറ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
52കാരിയെ ആക്രമിച്ച കേസിൽ കെ. സുരേന്ദ്രൻെറ ജാമ്യാപേക്ഷ തള്ളി
cancel

പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ദിവസം അമ്പത്തിരണ്ട് കാരിയെ ആക്രമിച്ചതുമായി ബന്ധശപ്പട്ട ഗൂഢാലോചന കേസിൽ അറസ്​റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്ര​​​​​െൻറ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ സുരേന്ദ്ര​​​​​െൻറ ജയിൽ മോചനം നീളുമെന്ന്​ ഉറപ്പായി.

ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ. രാംകുമാർ പത്തനംതിട്ടയിലെത്തി സുരേന്ദ്രനുവേണ്ടി വാദം നടത്തിയിട്ടും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇനി സുരേന്ദ്രന്​ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കേണ്ടിവരും. ഇൗ കേസിൽ ജാമ്യം ലഭിച്ചാലും സുരേന്ദ്രന്​ പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല.

കോഴിക്കോട്​ കോടതിയിലുണ്ടായിരുന്ന ഒരു കേസിൽ വെള്ളിയാഴ്​ച ജാമ്യം ലഭിച്ചു. മറ്റ്​ നാലു കേസുകൾ പല കോടതികളിലായി നിലവിലുണ്ട്​. അമ്പത്തിരണ്ട് കാരിയെ ആക്രമിച്ച കേസിൽ സുരേന്ദ്ര​േൻറതടക്കം മറ്റ്​ നാലു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയിൽ ബുധനാഴ്​ച വാദംകേട്ട​ കോടതി വിധിപറയാൻ വെള്ളിയാഴ്​ചയിലേക്ക്​ മാറ്റുകയായിരുന്നു. സുരേന്ദ്ര​​​​​െൻറ പേരിൽ വിവിധ സ്​റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ഒന്നാംപ്രതി സൂരജ്​ ഇലന്തൂരും സുരേന്ദ്രനും തമ്മിൽ ​േഫാണിൽ സംസാരിച്ചതിന് തെളിവുണ്ട്​. ജാമ്യം നൽകിയാൽ അത്​ അന്വേഷണത്തെ ബാധിക്കും. സുരേന്ദ്രനെതിരെ ക​േൻറാൺമ​​​​െൻറ്​, നെടുമ്പാശേരി സ്​റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും പ്രേസിക്യൂഷൻ കോടതിയെ അറിയിച്ചു. ​കെ. സുരേന്ദ്രനെ അറസ്​റ്റ്​ ചെയ്ത നടപടി നിലനിൽക്കുന്നതല്ലെന്നും പ്രതി ചേർക്കുന്നത് 15 ദിവസത്തിന് ശേഷമാണെന്നും പ്രതിഭാഗം ചൂണ്ടി കാട്ടി.

സുരേന്ദ്രനെതിരെ നിലനിൽക്കുന്ന നരഹത്യാ ഗൂഡാലോചന കുറ്റം നിലനിൽക്കില്ലെന്നും ഭക്തനായിട്ടാണ് ശബരിമലയിൽ എത്തിയതെന്നും സുരേന്ദ്ര​​​​​െൻറ അഭിഭാഷകൻ കെ.രാംകുമാർ വാദിച്ചിരുന്നു. ഇൗ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

കോഴിക്കോ​െട്ട കേസുകളിൽ ജാമ്യം
കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ബി.​ജെ.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്​ ജാ​മ്യം. നേ​ര​ത്തേ ഹാ​ജ​രാ​വാ​ത്ത​തി​നാ​ൽ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച ര​ണ്ടു​ കേ​സു​ക​ളി​ലാ​ണ്​ ഒ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റി​​​​െൻറ ചു​മ​ത​ല​യു​ള്ള ഏ​ഴാം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ ജാ​മ്യ​മ​നു​വ​ദി​ച്ച​ത്.

കേ​സ്​ വീ​ണ്ടും ജ​നു​വ​രി നാ​ലി​ന്​ പ​രി​ഗ​ണി​ക്കും. ശ​ബ​രി​മ​ല ​പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​രേ​ന്ദ്ര​ൻ റി​മാ​ൻ​ഡി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​റ​ൻ​റ്​ നി​ല​വി​ലു​ള്ള കേ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ടി. ​അ​രു​ൺ ജോ​ഷി ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ്​ ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി, സു​രേ​ന്ദ്ര​നെ വെ​ള്ളി​യാ​ഴ്​​ച ഹാ​ജ​രാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സി​ന്​ പ്രൊ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

യു.​പി.​എ സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ച്​ 2013ൽ ​ബി.​ജെ.​പി ന​ട​ത്തി​യ ട്രെ​യി​ൻ ത​ട​യ​ലി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്​ റെ​യി​ൽ​വേ പൊ​ലീ​സും 2016ൽ ​കു​മ്മ​നം രാ​ജ​ശേ​ഖ​ര​​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​​ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ ടൗ​ൺ പൊ​ലീ​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​യി​രു​ന്നു വാ​റ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - k surendran bail- kerala news
Next Story