സെൻകുമാറിന് കിരൺ ബേദിയുടെ പാത പിന്തുടരാമെന്ന് കെ. സുരേന്ദ്രൻ
text_fieldsേകാഴിക്കോട്: സംസ്ഥാന പൊലീസ് സേനക്കെതിരെ തുറന്നടിച്ച മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന് കിരൺ ബേദിയുടെയും സത്യപാൽ സിങ്ങിെൻറയും പാത പിന്തുടരാെമന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സെൻകുമാറിെൻറ വെളിപ്പെടുത്തലിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം തെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രെൻറ പരാമർശം.
തെൻറ സർവിസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കുംവേണ്ടിയാണ് സെൻകുമാർ പോരാടിയതെന്നും അതിെൻറ പേരിലാണ് അദ്ദേഹം പീഡിപ്പിക്കപ്പെട്ടതെന്നും സുരേന്ദ്രർ പറയുന്നു. ഇപ്പോൾ സർവസ്വതന്ത്രനായിരിക്കുന്ന അദ്ദേഹത്തിന് നീതിക്കായുള്ള പോരാട്ടത്തിന് ഒരുപാട് ദൂരം യാത്രചെയ്യാനുണ്ട്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഇൗ നെറികേടുകൾക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നതെന്ന് പറഞ്ഞാണ് കിരൺ ബേദിയുടെയും സത്യപാൽ സിങ്ങിെൻറയും പാത അദ്ദേഹത്തിനും പിന്തുടരാമെന്ന് ആശംസിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
