കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസിൽ രമേശ് ചെന്നിത്തല സി.പി.എമ്മിനെ സഹായിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വർണക്കള്ളക്കടത്ത് ബി.ജെ.പിയുെട നേർക്ക് വഴിതിരിച്ചുവിടുകയാണ്. സി.പി.എമ്മിെൻറ തന്ത്രങ്ങൾക്കനുസരിച്ച് രമേശ് ചെന്നിത്തലയും ചുവടുമാറ്റുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷനേതാവിന് തടിയും വണ്ണവും മാധ്യമസന്നാഹവും പി.ആർ ഏജൻസിയും ആയുധങ്ങളും എല്ലാമുണ്ട്. പക്ഷേ തലച്ചോറിന് എന്തോ കുഴപ്പമുണ്ട്. രമേശ് ചെന്നിത്തലക്ക് യുദ്ധത്തിെൻറ ദിശ അറിയില്ല. ലാവ്ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയതിെൻറ പാപഭാരത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. കോൺഗ്രസ് അധികാരത്തിലിരിക്കുേമ്പാഴാണ് ലാവ്ലിൻ കേസ് അട്ടിമറിക്കപ്പെട്ടത് -സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പി.എസ്.സി നിയമനനിരോധനത്തിെൻറ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോൾഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.