Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഖ്യമന്ത്രിയുടെ രാജിക്കായി കെ. സുരേന്ദ്രൻ ഉപവസിച്ചു
cancel

മുഖ്യമന്ത്രിയുടെ രാജിക്കായി കെ. സുരേന്ദ്രൻ ഉപവസിച്ചു

text_fields
bookmark_border

തിരുവനന്തപുരം: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉപവാസസമരം നടത്തി. മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ് ഉപവാസം ഉദ്​ഘാടനം ചെയ്​തു. ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് ഫഡ്​നാവിസ് അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണക്കുക എന്നത് മാത്രമാണ് അജണ്ട. ഇന്ത്യയിൽ ഒരിടത്തും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹത്തിനായി ദുരുപയോ​ഗം ചെയ്യപ്പെട്ടത്. ഈ കേസിൽ സംസ്ഥാന ഭരണകൂടം മുഴുവൻ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കു​ന്നെന്ന് ഫട്നാവിസ് പറഞ്ഞു.

ഭരിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ സമ്മതിക്കണമെന്ന്​ ചടങ്ങിൽ സംസാരിച്ച കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു​. മുൻ സംസ്ഥാന പ്രസിഡൻറ്​ സി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ, ജോർജ് കുര്യൻ, വി.ടി. രമ, വി.വി. രാജേഷ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story