Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് ആക്ട്:...

പൊലീസ് ആക്ട്: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -കെ. സുരേന്ദ്രന്‍

text_fields
bookmark_border
പൊലീസ് ആക്ട്: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -കെ. സുരേന്ദ്രന്‍
cancel

തിരുവനന്തപുരം: പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. അഭിപ്രായ സ്വാതന്ത്ര്യ വിഷയത്തില്‍ 2015ല്‍ സുപ്രീംകോടതി ശക്തമായ നിലപാട് എടുത്തപ്പോള്‍ അന്ന് അത് സ്വാഗതം ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കമായി മാറിയിരിക്കുന്നു -സുരേന്ദ്രന്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി രാഷ്ട്രീയ പ്രതികരണം നടത്തിയ തോമസ് ഐസക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ധനമന്ത്രിക്ക് നേരിട്ട് പങ്കുള്ള അഴിമതിയാണ് കിഫ്ബിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Show Full Article
TAGS:police act k surendran Police Act amendment 
Next Story