Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം ഇപ്പോൾ പറഞ്ഞത് ബി.ജെ.പി വർഷങ്ങളായി പറയുന്ന കാര്യം -കെ. സുരേന്ദ്രൻ
text_fieldsbookmark_border
കാസർകോട്: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് സി.പി.എം ഇനിയെങ്കിലും സമ്മതിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പാലാ ബിഷപ്പിെൻറ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ് സി.പി.എം. എന്നിട്ട്, കാമ്പസുകളിൽ യുവതയെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സംഘമുണ്ടെന്ന് ഇപ്പോൾ പറയുന്നു.
പെൺകുട്ടികളെ വശത്താക്കാൻ ഒരു സംഘമുണ്ടെന്നാണ് സി.പി.എം കുറിപ്പ്. ബി.ജെ.പി വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇൗ ഇരട്ടത്താപ്പ് സി.പി.എം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ കേരളത്തിെൻറ നിലപാട് ജനവിരുദ്ധമാണ്. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് കാര്യമായ പ്രയോജനം കിട്ടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Next Story

