Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുന്ദരയുടെ...

കെ. സുന്ദരയുടെ വെളിപ്പെടുത്തൽ; കുഴൽപണ കേസിൽ അന്വേഷണം മഞ്ചേശ്വരത്തേക്കും

text_fields
bookmark_border
K Surendran
cancel

മഞ്ചേശ്വരം: കൊടകര കുഴൽപണ കേസിൽ അന്വേഷണം മഞ്ചേശ്വരത്തേക്കും നീണ്ടേക്കും. മഞ്ചേശ്വരത്തെ സ്​ഥാനാർഥി കെ. സുന്ദര പണം ലഭിച്ചതിനെ തുടർന്ന്​ പത്രിക പിൻവലി​െച്ചന്ന വെളിപ്പെടുത്തൽ നടത്തിയ പശ്ചാത്തലത്തിലാണിത്​. നിയമസഭ തെരഞ്ഞെടുപ്പിൽ സാമ്പത്തിക ആരോപണം ആദ്യം ഉയർന്നത്​ മഞ്ചേശ്വരത്താണ്​. 2016ലെ തെരഞ്ഞെടുപ്പിൽ 462 വോട്ട്​ പിടിച്ച കെ. സുന്ദരയുടെ സാന്നിധ്യമാണ്​ കെ. സുരേന്ദ്ര​ൻ 89 വോട്ടിന്​ പരാജയപ്പെട്ടതിനു കാരണമെന്ന്​ വോട്ടുനില പറയുന്നുണ്ട്​. ഈ സുന്ദരതന്നെ 2021ലും പത്രിക നൽകി. എന്നാൽ, പിൻവലിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ സുന്ദരയെ കാണാതായി. പിന്നാലെ സുന്ദര ബി.ജെ.പിയിൽ ചേർന്ന വിവരം ബി.ജെ.പി നേതാക്കൾക്കൊപ്പം ചേർന്നുള്ള ചിത്രത്തോടെ പുറത്തുവന്നു. അന്ന്​ രണ്ടു​ ലക്ഷം രൂപ കെ. സുന്ദരക്ക്​ നൽകി പത്രിക പിൻവലിപ്പി​െച്ചന്ന ആരോപണം പുറത്തുവന്നിരുന്നു.

തെളിവുകളില്ലാത്തതിനാൽ കൂടുതൽ നടപടികളി​േലക്ക്​ നീങ്ങിയില്ല. രണ്ടു​ ലക്ഷം രൂപയാണ്​ കെ. സുന്ദരക്ക്​ നൽകിയത്​ എന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരോപണം തെറ്റിയില്ലെന്ന്​ തെളിയിക്കുന്നു. കൊ ടകര കുഴൽപണ സംഭവവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോഴാണ്​ സുന്ദരയുടെ ശബ്​ദസന്ദേശം പുറത്തുവരുന്നത്. ഇൗ സംഭവത്തിൽ സുന്ദര ഭയന്നിരിക്കുകയാണ്​.​ കേസ്​ ത​െൻറ നേരെയും വരുമെന്ന്​ സുഹൃത്ത്​ പറഞ്ഞപ്പോഴാണ്​ പണം ലഭിച്ച കാര്യങ്ങൾ സുന്ദര ​ ഫോണിൽ വെളിപ്പെടുത്തുന്നത്​. ഫോൺ സംഭാഷണം പുറത്തായതോടെ സുന്ദര വീണ്ടും ഒളിവിൽ പോയതായാണ്​ വിവരം.

കോന്നിയിൽ മത്സരിക്കാൻ തീരുമാനിച്ച കെ. സുരേന്ദ്രൻ ഇടതു-വലതു സ്​ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം വിവാദമായതോടെയാണ്​ മഞ്ചേശ്വര​ത്തേക്ക് എത്തിയത്​. ഹെലികോപ്​ടറിൽ എത്തിയ സുരേന്ദ്ര​െൻറ വരവിൽതന്നെ ദുരൂഹതയുണ്ടായിരുന്നു. രണ്ടിടത്ത്​ മത്സരിച്ച സുരേന്ദ്രൻ പലപ്പോഴായി വന്നത്​ ഹെലികോപ്​ടറിലായിരുന്നു. എന്നാൽ, ഇത്​ സുരേന്ദ്ര​െൻറ തെരഞ്ഞെടുപ്പ്​ ചെലവിൽ ഉൾപ്പെടുത്താത്ത വിധത്തിലാണ്​ രേഖപ്പെടുത്തിയത്​. മണ്ഡലത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രവർത്തനം നിശ്ശബ്​ദമായിരുന്നു.

മഞ്ചേശ്വരത്തെ ജാതി, തറവാട്​ കൂട്ടായ്​മകൾക്ക്​ പണം നൽകിയതായും പറയുന്നു. മറുവശത്ത്​ ഇടത്​ സ്​ഥാനാർഥിയുടെ ബി.ജെ.പി ബന്ധവും യു.ഡി.എഫ്​ ഉയർത്തി. എൽ.ഡി.എഫ്​ സ്​ഥാനാർഥി ന്യൂനപക്ഷ കേന്ദ്രങ്ങളിൽ മാത്രം പ്രചാരണം നടത്തിയത്​ മഞ്ചേശ്വരത്തെ 'ഡീൽ'എന്ന്​ വ്യാഖ്യാനിക്കപ്പെട്ടു. പണം ഉപയോഗിച്ച്​ മഞ്ചേശ്വരത്ത്​ ജയിക്കുമെന്ന്​ ഉറപ്പിച്ച കെ. സുരേന്ദ്രൻ ഇത്തവണ തോറ്റത്​ 745 വോട്ടിനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendrankodakara case
News Summary - K. Sundara's revelation; money laundering case probe into Manjeswaram
Next Story