Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുനയിപ്പിക്കാൻ കെ. സുധാകരനെത്തി; നിലപാടിൽ മാറ്റമില്ലെന്ന്​ എ.വി. ഗോപിനാഥ്​

text_fields
bookmark_border
k sudhakaran
cancel

പെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്​): കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ പാലക്കാട്​ ഡി.സി.സി പ്രസിഡൻറ്​ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരനെത്തി. ശനിയാഴ്ച രാവിലെയാണ്​ സുധാകരൻ ഗോപിനാഥി​െൻറ വീട്ടിലെത്തിയത്. ജില്ലയിലെ മുതിർന്ന നേതാക്കളായ വി.എസ്. വിജയരാഘവൻ, മുൻമന്ത്രി വി.സി. കബീർ, കെ. അച്യുതൻ, കെ.എ. ചന്ദ്രൻ എന്നിവരുമെത്തിയിരുന്നു.

മുതിർന്ന നേതാക്കളുമായി ഒറ്റക്ക് ചർച്ച നടത്തിയശേഷം കെ. സുധാകരൻ ഗോപിനാഥുമായി ദീർഘനേരം സംസാരിച്ചു. ഗോപിനാഥ് അനുയായികളുള്ള നേതാവാണെന്നും ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സംസാരിച്ച്, രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. നേതൃപദവികൾക്ക്​ എ.വി. ഗോപിനാഥ് യോഗ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ. സുധാകരനുമായി സംസാരിച്ചതിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ, ത​െൻറ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും രണ്ട്​ ദിവസം വരെ കാത്തിരിക്കുമെന്നും എ.വി. ഗോപിനാഥ്​ വ്യക്​തമാക്കി. ഡി.സിസി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ചക്ക്​ ശേഷമാണ് സുധാകരൻ ഗോപിനാഥിനെ കാണാനെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story