തന്നെ ക്രമിനലെന്ന് വിളിച്ച മുഖ്യമന്ത്രി ജന്മനാ ക്രിമിനൽ -കെ.സുധാകരൻ
text_fieldsകണ്ണൂർ: തന്നെ ക്രിമിനെലന്ന് വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജന്മനാ ക്രിമിനലാണെന്നും കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ച നേതാവാണെന്നും കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഞാൻ ഇന്നുവരെ ഒരാൾക്ക് നേരെയും പിച്ചാത്തിപോലും വീശിയിട്ടില്ല. എന്നാൽ, വാടിക്കൽ രാമകൃഷ്ണെന വെട്ടിക്കൊന്നയാളാണ് പിണറായി. അതിെൻറ രേഖകൾ മംഗലാപുരത്തെ കോടതിയിലുണ്ട്. ‘‘മഞ്ഞമുണ്ടും നീലഷർട്ടും മാടിക്കുത്തി സ്വന്തം ൈകയിൽ വാളെടുത്ത് വെട്ടി’’യെന്നാണ് കുറ്റപത്രത്തിൽ മൂന്നാംപ്രതിയായ പിണറായിക്കെതിരായ സാക്ഷിമൊഴി.
പിണറായി നേരിട്ട് കത്തികൊണ്ട് കുത്തിയ കണ്ടോത്ത് ഗോപി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഡി.സി.സി സെക്രട്ടറിയാണ് അദ്ദേഹം. തൊഴിലാളിജാഥ പിരിച്ചുവിടാൻ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. ഗോപിയെ കുത്തിവീഴ്ത്തിയത് വിജയൻ നേരിട്ടാണ്. ഗോപിയുടെ ദേഹത്ത് കുത്തേറ്റ മുറിവിെൻറ പാട് ഇപ്പോഴുമുണ്ട്. അത് കാണിച്ചുതരാം. 26 വർഷം പിണറായി വിജയെൻറ ബോഡിഗാർഡായിരുന്ന പിണറായിയിലെ ബാബുവുമായി അകന്നപ്പോൾ അവനെ പാർട്ടിക്കാരെവെച്ച് കൊന്നു. ശേഷം മൃതദേഹം കാണാൻ പോകുന്നതിൽനിന്ന് പിണറായി വിജയൻ നാട്ടുകാരെ വിലക്കി. കോൺഗ്രസുകാരെത്തിയാണ് കുഴികുത്തി മൃതദേഹം സംസ്കരിച്ചത്.
ഗൺമാെൻറ തോക്ക് വാങ്ങി സുധാകരൻ നാൽപാടി വാസുവിനെ വെടിവെച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിരിച്ചുവിടാൻ ഗൺമാൻ ആളില്ലാത്ത ഭാഗത്തേക്ക് വെടിവെച്ചതാണ്. മരത്തിന് ചുവട്ടിൽ വാസു നിൽക്കുന്നത് ഗൺമാൻ കണ്ടില്ല. വെടിവെച്ചത് അബദ്ധമാണെന്ന് മനസ്സിലാക്കിയ ഞാൻ അപ്പോൾതന്നെ ഗൺമാൻ ജോൺ ജോസഫിെൻറ ചെകിടത്ത് അടിച്ചിട്ടുണ്ട്. നാൽപാടി വാസുവിെൻറ സഹോദരൻ നൽകിയ സ്വകാര്യ അന്യായത്തിൽപോലും ഞാൻ വെടിവെച്ചുവെന്ന് പറഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ സാക്ഷികൾ പൊലീസിലും കോടതിയിലും നൽകിയ മൊഴിയിലും സുധാകരൻ വെടിവെച്ചെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറയുേമ്പാൾ ആധികാരികമായി രേഖവെച്ച് പറയണം. തെളിവില്ലെങ്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറയണം.
മുഖ്യമന്ത്രി പറയുന്ന നാലു കേസുകൾ നിഷേധിക്കുന്നില്ല. അതിൽ മൂന്നും കോൺഗ്രസുകാരെ ആക്രമിച്ചതിനുള്ള തിരിച്ചടി മാത്രമായിരുന്നു. ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ഞാൻ പ്രതിയല്ല. സംഭവം നടക്കുേമ്പാൾ ആന്ധ്രയിൽ ഇടതുപക്ഷവുമായി സഖ്യത്തിലായിരുന്ന ടി.ഡി.പി സർക്കാറായിരുന്നു. അവർ അന്വേഷിച്ചാണ് എന്നെ ഒഴിവാക്കിയത്. ജയരാജന് വെടിയേറ്റിട്ടില്ല. ശരീരത്തിൽ ഉണ്ടയുമായി ജീവിക്കുന്നുവെന്ന് പറയുന്നത് കള്ളമാണ്. ഉണ്ടയുണ്ടെങ്കിൽ മെഡിക്കൽ ബോർഡ് മുമ്പാകെ തെളിയിക്കണമെന്ന എെൻറ വെല്ലുവിളി ഇതുവരെ ഇ.പി. ജയരാജൻ സ്വീകരിച്ചിട്ടില്ല -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
