Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനഹിതത്തിനെതിരെ...

ജനഹിതത്തിനെതിരെ ഉത്തരവിറക്കുന്ന കോടതികൾ ബാധ്യത -കെ. സുധാകരൻ

text_fields
bookmark_border
ജനഹിതത്തിനെതിരെ ഉത്തരവിറക്കുന്ന കോടതികൾ ബാധ്യത -കെ. സുധാകരൻ
cancel

കോഴിക്കോട്​: ജനഹിതത്തിനെതിരെ ഉത്തരവിറക്കുന്ന കോടതികൾ ബാധ്യതയായി മാറുകയാണെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ. വിശ്വാസ സംരക്ഷണ ജാഥക്ക്​ മുതലക്കുളത്ത്​ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്​റ്റൻ കൂടിയായ അദ്ദേഹം.

ഒരു ഭരണകൂടത്തിനും ജനങ്ങൾക്കെതിരെ പ്രവർത്തിക്കാനാവില്ല. വിധികൾ പുറപ്പെടുവിക്കു​േമ്പാൾ അത്​ നടപ്പാക്കാൻ കഴിയുമോ എന്ന കാര്യവും കോടതി പരിഗണിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ ബി.​െജ.പിയുടെയും ആർ.എസ്​എസി​​​െൻറയും നേതാക്കൾ സ്വാഗതം ​െചയ്​തിരുന്നു. പിന്നീട്​ എപ്പോഴാണ്​ അവർക്ക്​ അത്​ ​െതറ്റാണെന്ന്​ ബോധ്യപ്പെട്ട​െതന്ന്​ സുധാകരൻ ചോദിച്ചു.

വിധിയെ ആദ്യം അനുകൂലിച്ചത്​ ബി.ജെ.പിയാണ്​. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും സുബ്ര​മണ്യൻ സ്വാമിയുമടക്കമുള്ളവർ വിധിയെ അനുകൂലിച്ചവരാണ്​. ശബരിമലയില്‍ യുവതി പ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട്​ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ആണ്. ഇവരും ഇൗ സംഘടനയിലെ മറ്റംഗങ്ങളും ബി.ജെ.പി അനുഭാവികളാണ്​. ഫേസ്​ബുക്കിൽ ബി.​െജ.പി നേതാവ്​ കെ.​ സുരേന്ദ്രൻ വിധിയെ അനുകൂലിച്ച്​ പോസ്​റ്റ്​ ഇട്ടു.

ഇപ്പോൾ ബി.ജെ.പി മലക്കം മറിഞ്ഞതിനു പിന്നിൽ രാഷ്​ട്രീയവും വോട്ടുബാങ്കുമാണ്​. ശ്രീധരൻ പിള്ളയുടെ യാത്ര വെറും രാഷ്​ട്രീയ നേട്ടത്തിനാണ്​. ​​ഇടതുപക്ഷം കോടതിയെ കബളിപ്പിച്ചും സത്യവാങ്​മൂലത്തിലൂടെ കള്ളം പറഞ്ഞും വാങ്ങിയെടുത്ത വിധിയാണിത്​. വിശ്വാസസംരക്ഷണത്തിനായുള്ള സമരത്തിൽ കോൺഗ്രസ്​ മുന്നിലുണ്ടാകുമെന്നും ​അദ്ദേഹം പറഞ്ഞു.

എം.കെ. രാഘവൻ എം.പി ഉദ്​ഘാടനം ചെയ്​തു. ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, കെ.എസ്. ശബരീനാഥന്‍, എ.പി. അബ്​ദുല്ലക്കുട്ടി, അഡ്വ. പി.എം. സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍ എന്നിവർ സംബന്ധിച്ചു. എസ്.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtkerala newsmalayalam news
News Summary - K Sudhakaran Slams Court-Kerala News
Next Story