Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് കണ്ടത് കെ. സുധാകരന്‍റെ വികൃതമായ രൂപം, സുധാകരൻ മൗനം പാലിക്കണം - എ.കെ. ബാലൻ

text_fields
bookmark_border
AK Balan
cancel

തിരുവനന്തപുരം: കെ. സുധാകരന് മറുപടിയുമായി മുൻമന്ത്രി എ.കെ ബാലൻ. ഇന്ന് വാർത്താസമ്മേളനത്തിൽ നാം കണ്ടത് കെ. സുധാകരന്‍റെ വികൃതമായ രൂപമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയന്‍റെ മക്കളെ കെ. സുധാകരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന കാര്യം യാഥാർഥ്യമാണ്. കെ. സുധാകരന് മറുപടി പറയനാൻ പിണറായി വിജയൻ നിർബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യ ആയതിനാലാണ് മറുപടി നൽകേണ്ടിവന്നത്. പിണറായി വിജയൻ ഭീരുവാണെന്ന് കെ. സുധാകരൻ പറഞ്ഞു. ഈ വിവാദം ഉണ്ടാക്കാൻ കെ. സുധാകരൻ ശ്രമിക്കരുതായിരുന്നു. ഇനിയെങ്കിലും സുധാകരൻ മൗനം പാലിക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു.

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്. ഇതിന് എം.എന്‍ വിജയന്‍ സാക്ഷിയാണ്. കെ.എസ്.യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്.എഫ്.ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Sudhakaran should remain silent - AK Balan
Next Story