Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശ്​...

ആകാശ്​ തില്ല​ങ്കേരിയുടെ റോൾ മോഡലാണ്​ പിണറായി വിജയനെന്ന്​ കെ.സുധാകരൻ

text_fields
bookmark_border
ആകാശ്​ തില്ല​ങ്കേരിയുടെ റോൾ മോഡലാണ്​ പിണറായി വിജയനെന്ന്​ കെ.സുധാകരൻ
cancel

തിരുവനന്തപുരം: ആകാശ്​ തില്ല​ങ്കേരിയും അർജുൻ ആയങ്കിയും റോൾ മോഡലാക്കുന്നത്​ പിണറായി വിജയനെയാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. പ്രോ​ട്ടോകോൾ ലംഘിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ കോൺസുൽ ജനറലുമായി കൂടികാഴ്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചു. ശിവശങ്കറി​േന്‍റയും സ്വപ്​ന സുരേഷിന്‍റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. എന്തിനാണ്​ കൂടിക്കാഴ്ച നടത്തിയതെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കണം. .

ടി.പി വധക്കേസ്​ പ്രതികൾ ഇപ്പോഴും സി.പി.എമ്മിന്‍റെ ഭാഗമാണ്​. കണ്ണൂർ സെ​ൻട്രൽ ജയിലിലെ ജയിൽ സൂപ്രണ്ട്​ കൊടി സുനിയാണ്​. ഈ പ്രതികളെ പുറത്താക്കിയാൽ സി.പി.എം 'ക്ഷ' വരക്കേണ്ടി വരും. ആകാശ്​ തില്ല​​ങ്കേരിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി.എമ്മിന്​ ധൈര്യമില്ലെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയൻ ഹിപ്പോക്രിറ്റ്​ കമ്യൂണിസ്റ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുകയാണ്​. കോവിഡാനന്തര മരണങ്ങളും കോവിഡ്​ മരണങ്ങളായി പരിഗണിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakaran
News Summary - K Sudhakaran says Pinarayi Vijayan is the role model of Aakash Thillankari
Next Story