Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

text_fields
bookmark_border
ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല
K Sudhakaran
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ ചോദിച്ചു.

വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവർത്തന ശൈലി കേരളത്തിലെ കോൺഗ്രസ്​ നേതൃത്വം ഏറ്റെടുത്തിരിക്കുകയാ​ണെന്ന് ഇന്ന് രാവിലെ​​ വിജയരാഘവൻ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. ഇതിനോടാണ് കെ. സുധാകരൻ പ്രതികരിച്ചത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. അതിന്‍റെ പിൻപാട്ടുകാരനായി നിൽക്കുകയാണ്​ രമേശ്​ ചെന്നിത്തലയെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K. Sudhakaran says A. Vijayaraghavan is a communalist
Next Story