Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ദേശീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്​. ഡൽഹിയിൽ ​എത്താനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്​.

കെ.പി.സി.സി പ്രസിഡൻറാവുകയാണെങ്കിൽ ത​െൻറ ​ൈ​ശലിയിലൂടെ കൂടുതൽ യുവാക്കളെ പാർട്ടിയുമായി അടുപ്പിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലടക്കം എവിടെ മത്സരിച്ചാലും വിജയിപ്പിക്കും.

രമേശ്​ ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്​. അദ്ദേഹവും പരിഗണനയിലുണ്ട്​. കെ.വി. തോമസിനെ പോലുള്ള നേതാവിനെ നഷ്​ടപ്പെടുത്താൻ കോൺഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCcongress
Next Story