Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത -കെ. സുധാകരൻ

text_fields
bookmark_border
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത -കെ. സുധാകരൻ
cancel

കണ്ണൂര്‍: ഷുഹൈബ് വധകേസിൽ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും അന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. ഇന്നത്തെ സര്‍വകക്ഷി യോഗം പ്രഹസനമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  

തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയെന്ന് പറയുന്ന പൊലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണ് ചെയ്തത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ ആരോപിച്ചു. 

ഷു​ൈ​​ഹ​​ബ്​ വ​​ധ​​ത്തി​​ൽ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട്​ കണ്ണൂരിൽ കെ.​​ സു​​ധാ​​ക​​ര​​നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് യൂ​​ത്ത്​ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഡീ​​ൻ കു​​ര്യാ​​ക്കോ​​സും ആ​​രം​​ഭി​​ച്ച അനിശ്ചിതകാല നി​​രാ​​ഹാ​​രം തുടരുകയാണ്. തു​​ട​​ർ സ​​മ​​ര​​ത്തി​ന്‍റെ കാ​​ര്യം​ തീ​​രു​​മാ​​നി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​ന്‍റെ എം.​​പി​​മാ​​രും എം.​​എ​​ൽ.​​എ​​മാ​​രും ഉ​ൾ​​പ്പെ​​ടെ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ വ്യാ​​ഴാ​​ഴ്​​​ച ക​​ണ്ണൂ​​രി​​ൽ പ്ര​​ത്യേ​​ക യോ​​ഗം ചേ​​രു​​ന്നു​​ണ്ട്. 

ഷു​​ഹൈ​​ബ്​ വ​​ധ​​ത്തി​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ന്ത്രി എ.​​കെ. ബാ​​ല​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഇന്ന് സ​​ർ​​വ​​ക​​ക്ഷി  സ​​മാ​​ധാ​​ന യോ​​ഗം ചേ​​രും. രാ​​വി​​ലെ 10.30ന്​ ​​ക​​ണ്ണൂ​​ർ ക​​ല​​ക്​​​ട​​റേ​​റ്റി​​ലാ​​ണ്​ യോ​​ഗം. പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​ത്ത​​തി​​ൽ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​മു​​ണ്ടെ​​ങ്കി​​ലും സ​​മാ​​ധാ​​ന യോ​​ഗ​​ത്തി​​ൽ പ​െ​​ങ്ക​​ടു​​ക്കു​​മെ​​ന്ന്​ കോ​​ൺ​​ഗ്ര​​സ്​ നേ​​തൃ​​ത്വം വ്യ​​ക്​​​ത​​മാ​​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K. Sudhakaran Reacto to Shuhaib Murder Case -Kerala News
Next Story