കെ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു- ഗുരുതര ആരോപണവുമായി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ബ്രണ്ണൻ കോളജിലെ പഠന കാലത്ത് പിണറായി വിജയനെ മർദിച്ചെന്ന് കെ. സുധാകരൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങേളാടുള്ള പ്രതികരണമായാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
കോളജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരെൻറ സ്വപ്നാടനം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സുധാകരന് തന്നെ ചവിട്ടിവീഴ്ത്താൻ മോഹമുണ്ടാകും. വിചാരിക്കുന്നേപാലെ വിജയെന വീഴ്ത്താനാകില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരൻ തെൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിെൻറ അടുത്ത സുഹൃത്ത് ഒരിക്കൽ തന്നോട് പറഞ്ഞു. വരുന്നിടത്ത് കാണാമെന്ന് മറുപടി നൽകി. ആരോടും പറയാൻ പോയില്ല.
ഇതെല്ലാം കടന്നുവന്നതാണ് താൻ. ബ്രണ്ണൻ കോളജിൽ സംഘർഷമുണ്ടായ സമയത്ത് കെ.എസ്.എഫ് സംസ്ഥാന ഭാരവാഹിയാണ് താൻ. ഒരിക്കൽ ക്ലാസ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. താൻ എഴുതേണ്ട പരീക്ഷയുള്ള ദിവസമാണത്. ആഹ്വാനം ചെയ്തയാൾ എന്നനിലയിൽ പരീക്ഷയെഴുതേണ്ടെന്ന് തീരുമാനിച്ചു. താൻ കോളജ് വിട്ട കാലമാണത്. ആ സമയത്ത് സമരത്തിനിടെ െക.എസ്.എഫ് പ്രവർത്തകരും കെ.എസ്.യുക്കാരും തമ്മിൽ സംഘർഷമുണ്ടായി. കോളജ് വിട്ട ആളെന്നനിലക്ക് അതിലിടപെടാൻ തനിക്ക് പരിമിതിയുണ്ടായിരുന്നു. സുധാകരനും കൂട്ടത്തിലുണ്ട്. സംഘർഷത്തിൽ ഉൾപ്പെടാതിരിക്കണമെന്ന് മനസ്സിലുണ്ടെങ്കിലും സംഗതി കൈവിട്ടു. ഇൗ ചെറുപ്പക്കാരനുനേരെ (കെ. സുധാകരൻ) പ്രത്യേക ആക്ഷനെടുത്തു. രണ്ടും കൈയും പ്രത്യേക രീതിയിൽ കൂട്ടിയിടിച്ചു, ശബ്ദമുണ്ടായി. അപ്പോൾ എ.കെ. ബാലൻ വന്ന് 'വിജയൻ വേണ്ട' എന്നുപറഞ്ഞ് തടഞ്ഞു. 'പിടിച്ചുകൊണ്ട് പോടാ, ആരാ ഇവൻ' എന്ന് താൻ ചോദിച്ചു. ഇത്രയും സുധാകരൻ മനസ്സിലാക്കിയല്ലോ. ബ്രണ്ണൻ കോളജ് വിട്ട ആളായതുകൊണ്ടാണ് കാര്യങ്ങൾ അവിടെ നിന്നത്.
കത്തിയുമായി നടക്കുന്ന ഏതോ ഫ്രാൻസിസിെൻറ കാര്യം സുധാകരൻ പറഞ്ഞു. തങ്ങൾ കത്തി കാണാത്തവരല്ല. ഫ്രാൻസിസ് സ്റ്റേജിൽ കയറി മൈക്ക് തെൻറ തലക്കടിച്ചെന്നാണ് പറയുന്നത്. അതും അദ്ദേഹത്തിെൻറ മോഹമാകും. താൻ കോളജ് വിടുന്നതുവരെ ഒരു ഫ്രാൻസിസും അവിടെയില്ല. സുധാകരനെ അർധനഗ്നനായി കോളജ് ചുറ്റിച്ചില്ലേ വിദ്യാർഥികൾ. പൊങ്ങച്ചം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ പറഞ്ഞതിൽ ദുഃഖമുെണ്ടന്നും പറയാതിരിക്കുന്നത് ഉചിതമല്ലാത്തതുകൊണ്ടാണ് പരാമർശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

