Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ നിയന്ത്രണങ്ങൾ...

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ പ്രക്ഷോഭം നടത്തുമെന്ന് കെ. സുധാകരൻ

text_fields
bookmark_border
കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ പ്രക്ഷോഭം നടത്തുമെന്ന് കെ. സുധാകരൻ
cancel

കണ്ണൂർ: വേണ്ടിവന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും പ്രക്ഷോഭം നടത്തുമെന്ന്​ കെ. സുധാകരന്‍ എംപി. യു.എ.ഇ കോണ്‍സുലേറ്റുവഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ കണ്ണൂരിൽ യൂത്ത്‌ കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിലാണ്‌ നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന്​ കെ. സുധാകരന്‍ എം.പി പറഞ്ഞത്​. 

നീതികേട്​ കാണിച്ചാൽ കോവിഡി​​​െൻറ നിയമങ്ങളും നടപടികളും വാരിവലിച്ചെറിഞ്ഞ്​ പ്രക്ഷോഭത്തി​​​െൻറ തീച്ചൂളയിലേക്ക്​ കേരളത്തെ നയിക്കും -സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളും എം.പി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തി​​​െൻറ ആസ്ഥാനമായി മാറി. മുഖ്യമന്ത്രിയുടെ മകൾക്ക് ഐ.ടി സെക്രട്ടറി എം. ശിവശങ്കർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു. 

സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന് ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിങ് പിരീഡാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞിരുന്നു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case
News Summary - k sudhakaran mp
Next Story