Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം -കെ.കെ. രാഗേഷ്​

text_fields
bookmark_border
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം -കെ.കെ. രാഗേഷ്​
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തുടർച്ചയായി അധിക്ഷേപിച്ച്​ സംസാരിക്കുന്ന കോൺഗ്രസ്​ നേതാവ്​ കെ. സുധാകരന്​ ഭ്രാന്താണെന്നും ഉടൻ ചികിത്സിക്കണമെന്നു​ം ​ കെ.കെ.രാഗേഷ്​ എം.പി.

മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് സുധാകരന്‍റെ പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും സുധാകരൻ പൊതുശല്യമായി മാറിയെന്നും രാഗേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിതാവിനെ അധി​ക്ഷേപിച്ച്​ സുധാകരൻ പ്രസംഗിച്ചിരുന്നു. ഇതേത്തുടർന്നാണ്​​ കെ.കെ. രാഗേഷ്​ കടുത്ത വിമർശനവുമായെത്തിയത്​.

കെ.കെ. രാഗേഷിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്‍റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്.

സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - k sudhakaran is mad; need treatment said kk ragesh
Next Story