Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 12:41 PM IST Updated On
date_range 10 March 2018 12:41 PM ISTകെ. സുധാകരന് ബി.ജെ.പിയിലേക്ക് ക്ഷണം; അമിത് ഷായുടെ പദയാത്രക്ക് തൊട്ടുമുമ്പ്
text_fieldsbookmark_border
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് െക. സുധാകരന് ബി.ജെ.പിയിലേക്ക് ക്ഷണം സംബന്ധിച്ച ആശയവിനിമയം നടന്നത് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ കണ്ണൂരിലെ പദയാത്രക്ക് തൊട്ടുമുമ്പ്. സി.പി.എമ്മിനെതിരെ ചുവപ്പു ഭീകരതയെന്ന മുദ്രാവാക്യവുമായി 2017 ഒക്ടോബർ ആദ്യവാരം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷ യാത്രയുടെ ഭാഗമായാണ് അമിത് ഷാ കണ്ണൂരിൽ പദയാത്ര നടത്തിയത്. പദയാത്രയിൽ കണ്ണൂരിലെ കരുത്തനായ നേതാവിനെ കൂടെ നിർത്തി കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു ആർ.എസ്.എസ് ലക്ഷ്യം. അമിത് ഷായുടെ വരവ് കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് അന്ന് ബി.ജെ.പി പ്രഖ്യാപിച്ചത് അണിയറയിൽ നടന്ന ഇത്തരം നീക്കങ്ങൾ മനസ്സിൽവെച്ചായിരുന്നു.
സിറ്റിങ് എം.പിയായിരുന്ന സുധാകരൻ 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പി.കെ. ശ്രീമതിയോട് തോറ്റ ശേഷം കണ്ണൂർ വിട്ട് കാസർകോട് ജില്ലയിലെ ഉദുമയിലാണ് നിയമസഭയിലേക്ക് മത്സരിച്ചത്. അവിടെയും തോറ്റതോടെ കോൺഗ്രസിനകത്ത് അൽപം തളർന്ന സുധാകരനിൽ ആർ.എസ്.എസിന് വലിയ പ്രതീക്ഷയായിരുന്നു. സുധാകരൻ സി.പി.എമ്മിെൻറ കണ്ണൂരിലെ ഒന്നാം നമ്പർ ശത്രുവാണ്. സി.പി.എമ്മിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ നീക്കത്തിൽ സുധാകരനെ കൂടെ നിർത്താൻ ആർ.എസ്.എസ് ആഗ്രഹിച്ചതും അതുകൊണ്ടാണ്. ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടാണ് കെ. സുധാകരനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നാണ് ആർ.എസ്.എസ്-ബി.ജെ.പി ജില്ല നേതൃത്വം പ്രതികരിച്ചത്.
സുധാകരെൻറ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ബി.ജെ.പി കേരളത്തിലും ത്രിപുര മോഡൽ തന്ത്രം പയറ്റാൻ ശ്രമിച്ചെന്നാണ്. കോൺഗ്രസ് നേതാക്കളെ അടരോടെ ബി.ജെ.പിയിലേക്ക് എത്തിച്ചാണ് ത്രിപുരയിൽ കാൽനൂറ്റാണ്ട് നീണ്ട സി.പി.എം ഭരണകുത്തക തകർത്തത്. സുധാകരനുപുറമെ കെ. മുരളീധരൻ, ശശി തരൂർ, വി.എസ്. ശിവകുമാർ തുടങ്ങിയ പത്തോളം നേതാക്കളെ ബി.ജെ.പി വലവീശിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇൗ വാർത്ത നിഷേധിക്കുകയാണ് എല്ലാവരും.
ഷുഹൈബ് വധത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി ക്ഷണം വെളിപ്പെടുത്തുേമ്പാൾ രണ്ടു ലക്ഷ്യങ്ങളാണ് കൽപിക്കപ്പെടുന്നത്. ബി.ജെ.പി ക്ഷണിച്ചിട്ടും പോകാതെനിന്ന തന്നെ എ.െഎ.സി.സി വേണ്ടവിധം പരിഗണിക്കണമെന്ന സന്ദേശമാണ് ഒന്ന്. പരിഗണിച്ചില്ലെങ്കിൽ തനിക്കുമുന്നിൽ സാധ്യതകൾ വേറെയുമുണ്ടെന്ന മുന്നറിയിപ്പാണ് രണ്ടാമത്തേത്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട സമരം നയിച്ച സുധാകരൻ കോൺഗ്രസിനുള്ളിൽ നഷ്ടപ്രതാപം ഏറക്കുറെ തിരിച്ചുപിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുധാകരെൻറ സന്ദേശം കോൺഗ്രസ് നേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല.
മരിക്കുവോളം താൻ കോൺഗ്രസുകാരൻ –കെ. സുധാകരൻ
കണ്ണൂര്: മരിക്കുവോളം താൻ കോൺഗ്രസ് തന്നെയാണെന്നും മുസ്ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആസൂത്രണം നടത്തുന്ന സി.പി.എം ജില്ല നേതൃത്വം, ഇതില്നിന്ന് ശ്രദ്ധതിരിക്കാന് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും കെ. സുധാകരന്. ബി.ജെ.പിയിലേക്കുള്ള ക്ഷണം സംബന്ധിച്ച സുധാകരെൻറ വെളിപ്പെടുത്തൽ സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന പി. ജയരാജെൻറ വാക്കുകൾക്ക് മറുപടിയായാണ് ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യവേ കെ. സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിെൻറ പല ഭാഗത്തും സി.പി.എം, ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുകയാണ്. അതിെൻറ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഷുഹൈബെന്നും കെ. സുധാകരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story