Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ . സുധാകരന്...

കെ . സുധാകരന് തെരഞ്ഞെടുപ്പ്​ കമീഷ​െൻറ താക്കീത്

text_fields
bookmark_border
കെ . സുധാകരന് തെരഞ്ഞെടുപ്പ്​ കമീഷ​െൻറ താക്കീത്
cancel

തിരുവനന്തപുരം: കണ്ണൂരിൽ ഇടത്​ സ്ഥാനാർഥി പി.കെ. ശ്രീമതിയെ അവഹേളിക്കുന്ന ഹൗസ് എന്ന വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ് രചരിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ്​ സ്​ഥാനാർഥി കെ. സുധാകരന് മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറുടെ താക്കീത്. സ്ത്രീത്വത്ത െ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തി​​െൻറ ലംഘനവുമാണിതെന്ന്​ കമീഷൻ നിരീക്ഷിച്ചു . വിഡിയോ സോഷ്യൽ മീഡിയയിൽനിന്ന് ഉടൻ നീക്കാനും നിർദേശിച്ചു . ഇതു സംബന്ധിച്ച നോട്ടീസ് സുധാകരന് നൽകാനും തുടർറിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി യോടും കമീഷൻ ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിൽനിന്ന്​ വിഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും കമീഷൻ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ​ നിയമാനുസൃത നടപടി സ്വീകരിക്കാൻ കണ്ണൂർ കലക്​ടർക്ക്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടികാറാം മീണ നിർദേശം നൽകിയിരുന്നു. യു.ഡി.എഫ്​ സ്ഥാനാർഥി കെ. സുധാകരനും വിഡിയോ പോസ്​റ്റ്​ ചെയ്​തിരുന്നു. ഇൗ വിഷയത്തിൽ വനിതാ കമീഷനും കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsCongres
News Summary - K Sudhakaran Congress - Election Commission-Kerala News
Next Story