Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 11:07 AM GMT Updated On
date_range 18 March 2023 11:07 AM GMT‘കര്‍ഷകര്‍ക്കു വേണ്ടി പോരാടിയ കര്‍ഷക സ്‌നേഹി’; മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗത്തില്‍ കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സീറോ മലബാര്‍ സഭയെ ദീര്‍ഘകാലം നയിച്ച മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ കെ. സുധാകരന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രഗത്ഭനായ അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സഭാ പണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായിരുന്നു. സീറോ മലബാര്‍ സഭയെയും ചങ്ങനാശേരി അതിരൂപതയെയും സര്‍വതോന്മുഖമായ വളര്‍ച്ചയിലേക്കു നയിച്ച അദ്ദേഹത്തെ ക്രൗണ്‍ ഓഫ് ദി ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ആരാധനാക്രമ പരിഷ്‌കരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ഷകര്‍ക്കു വേണ്ടി എല്ലാ വേദികളിലും പോരാടിയ കര്‍ഷക സ്‌നേഹിയുമായിരുന്നുവെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Next Story