ഭരണം ബി.ജെ.പിയെ അഹങ്കാരത്തിന്‍റെ പ്രതീകമാക്കി -കെ. സുധാകരൻ
text_fieldsചെങ്ങന്നൂർ: നാലുവർഷത്തെ ഭരണംകൊണ്ട് ബി.ജെ.പി അഹങ്കാരത്തിെൻറയും ധിക്കാരത്തിെൻറയും പ്രതീകമായി മാറിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ. സുധാകരൻ. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെൺകുട്ടിയെ പീഡിപ്പിച്ച് തലക്കടിച്ച് കൊല്ലുമ്പോഴും പ്രധാനമന്ത്രിക്ക് അഭിപ്രായമില്ല. മോദിയുടെ നാലുവർഷത്തെ ഭരണവും സംസ്ഥാനത്തെ രണ്ടുവർഷത്തെ ഭരണവും മാറ്റുരക്കപ്പെടുന്ന അവസരമാണ് ചെങ്ങന്നൂരിലുള്ളത്.
23 രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ടുവർഷത്തെ ഭരണത്തിനിെട ഉണ്ടായത്. പിണറായിയുടെ ജില്ലയിൽ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. കേരളത്തിെൻറ മുഖ്യമന്ത്രിയാണോ അതോ സി.പി.എമ്മിെൻറ മുഖ്യമന്ത്രിയാണോ പിണറായി വിജയനെന്നും അദ്ദേഹം തെരെഞ്ഞടുപ്പ് പ്രചാരണയോഗത്തിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
