Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.​ജെ.​പി...

ബി.​ജെ.​പി മാ​ത്ര​മ​ല്ല, എ​ൽ.​ഡി.​എ​ഫും ക​ള്ള​പ്പ​ണ​മൊ​ഴു​ക്കി​ - കെ. ​സു​ധാ​ക​ര​ന്‍

text_fields
bookmark_border
k sudhakaran
cancel

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ബി.​ജെ.​പി മാ​ത്ര​മ​ല്ല എ​ൽ.​ഡി.​എ​ഫും ക​ള്ള​പ്പ​ണ​മൊ​ഴു​ക്കി​യ​താ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍ എം.​പി. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ആ​യ ശേ​ഷം ആ​ദ്യ​മാ​യി ക​ണ്ണൂ​രി​ൽ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ത്തി​ലി​റ​ങ്ങി​യ അ​ദാ​നി ആ​ര്‍ക്ക് വേ​ണ്ടി​യാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​ത്. അ​ദാ​നി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ്രീ​ന്‍ ചാ​ന​ലി​ലൂ​ടെ പു​റ​ത്ത് ക​ട​ന്ന​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ട്ടി​ല്ല. പി​ന്നീ​ട് വൈ​കീ​ട്ടാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. അ​തു​വ​രെ ആ​രു​ടെ കൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ച​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​റ​യേ​ണ്ടി വ​രു​മെ​ന്നും എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​ന് ത​യാ​റ​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

മു​ട്ടി​ല്‍ മ​രം​കൊ​ള്ള​യു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ബ​ന്ധ​മു​ണ്ട്. ഇ​തി​ലെ പ്ര​തി​യു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പി.​ടി. തോ​മ​സ് എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ല്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തി​നു ശേ​ഷം അ​ദ്ദേ​ഹം ഒ​ര​ക്ഷ​രം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - k sudhakaran alleges ldf also use black money
Next Story