Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ സമരകാലത്ത്​ പിണറായിയുടെ അച്ഛൻ തേരാപാര നടക്കുകയായിരുന്നുവെന്ന്​ കെ.സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: ലോക്​സഭ എം.പി എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്​ടജീവിയെന്നും വിളിച്ച പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്ന്​ കെ.സുധാകരൻ. പിണറായി കോൺഗ്രസ്​ നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്​. അത്​ തിരുത്താൻ അദ്ദേഹം തയാറാവുമോയെന്നും കെ.സുധാകരൻ ചോദിച്ചു.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. ​വിവാദപരാമർശത്തിൽ അനാവശ്യ ഇടപെടലാണ്​ ഷാനിമോൾ ഉസ്​മാൻ നടത്തിയത്​. ഷാനിമോൾ ഉസ്​മാന്‍റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമർശിച്ച നേതാക്കളുടെ തിരുത്തിൽ സംതൃപ്​തിയുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഇ.എം.എസ്​ അടക്കമുള്ള നേതാക്കൾ മുമ്പ്​ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്​. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി അധിക്ഷേപിച്ചിട്ടുണ്ട്​. സ്വാതന്ത്ര്യ സമരകാലത്ത്​ പിണറായിയുടെ അച്ഛൻ തേരാപാര നടക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.SUDAKARANPinarayi Vijayan
Next Story