എം.വി ഗോവിന്ദന്‍റെ ബുദ്ധിക്ക് സാരമായ പ്രശ്നമുണ്ട് -കെ. സുധാകരൻ
text_fieldsകോഴിക്കോട്: അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിക്കല്ല സി.പി.എം പിന്തുണ നൽകിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുണ്ടെങ്കിൽ ഗോവിന്ദന്‍റെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു.
രാഹുൽ ഗാന്ധിക്ക് അനുകൂലമല്ല എന്ന് പറയുന്നുവെങ്കിൽ അദ്ദേഹത്തിന്‍റെ ബുദ്ധിക്ക് എന്തോ സാരമായ പ്രശ്നമുണ്ട്. രാഹുൽ ഗാന്ധിയുടെ അംഗത്വമാണ് ചർച്ച. പിന്തുണ കൊടുത്തത് രാഹുൽ ഗാന്ധിക്കല്ലെങ്കിൽ പിന്നെ ആർക്കാണ് കൊടുത്തതെന്ന് പറയണം -സുധാകരൻ പറഞ്ഞു.
വ്യക്തിപരമായി ആർക്കുമല്ല പിന്തുണ നൽകിയതെന്നും രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്നുമാണ് ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്.
നേരത്തെ വി.ഡി സതീശനും എം.വി ഗോവിന്ദന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദന്റെ പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്ത് വന്നിരിക്കുകയാണെന്നാണ് വി.ഡി സതീശൻ കുറ്റപ്പെടുത്തിയത്. മോദി ഭരണകൂടത്തിന് എതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തരംഗം ഉണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച് ബി.ജെ.പിയെ സന്തോഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയല്ല സ്വയരക്ഷക്ക് വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

